
പട്ടിക്കാട് മേൽപ്പാതയിൽ ചരക്കലോറിക്ക് പുറകിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് പരിക്കേറ്റു. അഭിറാം, മുഷറഫ്, ബിജോ, നന്ദന എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 8 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. തൃശ്ശൂരിൽ നിന്നും സത്യമംഗലത്തേക്ക് ഹാർഡ് ബോർഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് പുറകിൽ ഷൊർണൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു. കാർ അമിതവേഗതയിൽ ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പീച്ചി പോലീസ്, ഹൈവേ റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

