
ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ആർട്ടിസ്റ്റ് ചികിത്സയ്ക്കായി സഹായം തേടുന്നു. പട്ടിക്കാട് മൂലംങ്കോട് തൈക്കാട്ടുശേരി വീട്ടിൽ സദാശിവനാണു(54) സഹായം തേടുന്നത്.
ഗവ. മെഡിക്കൽ കോളജിൽ ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തുന്നുണ്ട്. ഭാര്യയും പ്ലസ്ടുവിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ടു പെൺകുട്ടികളുമുൾപ്പെടുന്ന കുടുംബത്തിനു മറ്റു വരുമാനമാർഗങ്ങളുമില്ല. സദാശിവന്റെ ചികിത്സയ്ക്കായി പഞ്ചായത്ത് അംഗം ഇ.ടി.ജലജന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പട്ടിക്കാട്ടുള്ള തൃശൂർ എഡിബി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 42422145231. ഐഎഫ്എസ് സി: SBIN0070253. ജിപേ നമ്പർ: 9747728641.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
