January 30, 2026

നിങ്ങളെ കബളിപ്പിക്കുന്നതിനായി പല ഓൺലൈൻ സൈറ്റുകളും വ്യാജ പ്രൊഫഷണൽ കോഴ്സിൻെറ പേരിൽ കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട്

Share this News

നിങ്ങളെ കബളിപ്പിക്കുന്നതിനായി പല ഓൺലൈൻ സൈറ്റുകളും വ്യാജ പ്രൊഫഷണൽ കോഴ്സിൻെറ പേരിൽ കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട്, വിശ്വസ്തരായ പല കമ്പനികളുടേയും സർട്ടിഫിക്കറ്റുകൾ നൽകാമെന്നും പറഞ്ഞ് പണമിടപാടുകൾ നടത്തി നിലവാരം കുറഞ്ഞ സർട്ടിഫിക്കറ്റുകൾ നൽകിയ സംഭവങ്ങളും ഓർത്തിരിക്കേണ്ടതാണ്. ഏതൊരു കോഴ്സിനും ഓൺലൈനിലൂടെ പ്രവേശിക്കുന്നതിനും മുൻപുതന്നെ ആ അക്കാദമിയുടേയോ സ്ഥാപനത്തിൻേറയോ അംഗീകാരവും മറ്റു വിവരങ്ങൾ ആ അക്കാദമിയുടെ സൈറ്റിൽ കയറി പരിശോധിക്കുക. ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകൾ എടുക്കുന്നതിനും മുൻപ്, അംഗീകാരമുള്ള യൂണിവേഴ്സിറ്റിയാണോ എന്നും പരിശോധിക്കുന്നത് നന്നായിരിക്കും. അനാവശ്യമായി ഒരു ലിങ്കുകളിലും ക്ളിക്കുചെയ്യാൻ അവസരം നൽകാതിരിക്കുക.

പല വിദ്ധ്യാർത്ഥികൾക്കും അവരുടെ പഠനത്തോടൊപ്പം ചെയ്യാൻ സാധിക്കുന്ന പാർട്ട് ടൈം ജോബുകളും, ഇൻേറൺഷിപ്പുകളുമുണ്ട് , കൂടാതെ സ്കോളർഷിപ്പുകളും മറ്റും ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ഓൺലൈനിൽ ഇവയെല്ലാം ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്നതിലും വിദ്ധ്യാർത്ഥികൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരോടോ, അദ്ധ്യാപകരോടോ ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കാൻ തയ്യാറാവുക. ഓൺലൈൻ ജോബ് എന്നു കേൾക്കുമ്പോഴേക്കും അതിൽ ചെന്നു ചാടാതെ അതിൻെറ എല്ലാ വശങ്ങളും മനസ്സിലാക്കിയതിനു ശേഷം മാത്രം അതിനായി പുറപ്പെടുക. ഡാറ്റാ എൻട്രി പോലുള്ള ജോലിയിൽ നിങ്ങളോട് മുൻകൂട്ടി പണം അടയ്ക്കാൻ ആവശ്യപെടുകയാണെങ്കിൽ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിങ്ങളുടെ വർക്കിനു ശേഷം അതിൻെറ ക്വാളിറ്റി ആക്കുറസി എന്നിവ കുറവാണെന്ന് ചൂണ്ടിക്കാട്ടി നിങ്ങൾ സാമ്പത്തിക ചൂഷണത്തിനും വിധേയരാകാം. മുൻകൂട്ടി പണമിടപാടുകൾ ആവശ്യപെടുന്ന ഓൺലൈൻ ജോലികൾ ശ്രദ്ധയോടെ മാത്രം തെരഞ്ഞെടുക്കേണ്ടതുണ്ട്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!