
മാരാർ ക്ഷേമസഭയുടെ സംസ്ഥാനതല വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു. 10,000 രൂപയുടെ വാദിത്രരത്നം അവാർഡ് പെരുവനം കുട്ടൻ മാരാർക്ക് സമ്മാനിക്കും. സോപാനരത്നം പുരസ്കാരം പയ്യന്നൂരിലെ പുളിയമ്പിള്ളി ശങ്കരമാരാർക്കും കർമശ്രേഷ്ഠാ പുരസ്കാരം തളിപ്പറമ്പിലെ പി.വി. രാജശേഖരനും സമ്മാനിക്കും.കലാചാര്യ പുരസ്കാരജേതാക്കൾ: പി.വി. ബലരാമമാരാർ, മട്ടന്നൂർ ശിവരാമമാരാർ, ചെറുവട്ടായി കുഞ്ഞിക്കൃഷ്ണമാരാർ, പോരൂർ ഹരിദാസ്, നല്ലേപ്പിള്ളി അനിയൻ മാരാർ, എ.എം. നാരായണമാരാർ, വാരപ്പെട്ടി ജയചന്ദ്രൻ മാരാർ. ഡിസംബർ 31-ന് കണ്ണൂരിൽ നടക്കുന്ന വാർഷികസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


