
തിരുവനന്തപുരം ലോ കോളജിന്റെറെ ചരിത്രത്തിലെ ആദ്യ വനിതാ ചെയർപഴ്സനായി പട്ടിക്കാട് സ്വദേശിനി കെ.പി.അപർണ തിരഞ്ഞെടുക്കപ്പെട്ടു. 22 വർഷത്തിനുശേഷമാണ് ലോ കോളജിൽ കെഎസ്യുവിന്റെ ചെയർപഴ്‌സൻ സ്‌ഥാനാർഥി വിജയിക്കുന്നത്. വർഷങ്ങളായി എസ്എഫ്ഐയുടെ ആധിപത്യത്തിലുള്ള ലോ കോളജിൽ ആകെയുള്ള 9 ജനറൽ സീറ്റുകളിൽ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ, ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങളാണ് കെഎ സ് നേടിയത്. പട്ടിക്കാട് കമ്പിളി വീട്ടിൽ പ്രസന്നൻ്റെയും ശ്രീവല്ലിയുടെയും മകളായ അപർണ അഞ്ചാം വർഷ വിദ്യാർഥിയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

