
ദേശീയപാത പാണഞ്ചേരിയിൽ ബസിന് പുറകിൽ ബൈക്ക് ഇടിച്ച് അപകടം. കേച്ചേരി സ്വദേശി കൃഷ്ണപ്രസാദ് (26) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.20ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ പാണഞ്ചേരി ബസ്റ്റോപ്പിൽ ആളെ കയറ്റുന്നതിനായി സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന പീച്ചിഡാം റൂട്ടിൽ ഓടുന്ന ബസിന് പുറകിൽ ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


