
സുവോളജിക്കൽ പാർക്കിൽ പൊതുയോഗങ്ങളും മറ്റു പരിപാടികളും നടത്തുന്നത് നിയ മവിരുദ്ധമാണെന്നിരിക്കേ നവ കേരള സദസ് നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട്ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാജി കോടങ്കണ്ടത്ത്
ഡിസംബർ അഞ്ചിന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടത്തുന്ന നവകേരളസദസ്സ് മൃഗശാലാനിയമ ലംഘനമാണെന്നും ഇതുമായി ബന്ധപ്പെട്ട് പാർക്ക് അധികൃതർ സൂക്ഷ്മത പാലിക്കണമെന്നും ഫ്രണ്ട്സ് ഓഫ് സൂ സെക്രട്ടറി എം. പീതാംബരൻ. ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ, പ്രദർശനം, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നത് വനനിയമത്തിനും എതിരാണ്.
അവയെ പുതിയ ആവാസവ്യവസ്ഥയിലേക്ക് മാറ്റുമ്പോൾ ഉണ്ടാകാനിടയുള്ള മാനസികസമ്മർദങ്ങളും പുതിയ ഭൗതികസാഹചര്യങ്ങ ളോടുള്ള പൊരുത്തപ്പെടലും സുപ്രധാനമാണ്. ഇത്തരം സാഹചര്യം നിലനിൽക്കെ വലിയ ആൾക്കൂട്ടമെത്തുന്നത് മൃഗപരിപാലനത്തിനും ദോഷകരമാണ്. നവകേരളസദസ്സ് പരിപാടി വനേതര ആവശ്യമാണ്. അതിനാൽ ഈ പരിപാടി സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റു ന്നതാണ് ഉചിതമെന്നുകാണിച്ച് വനം മന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ, പാർക്ക് ഡയറക്ടർ എന്നിവർക്ക് കഴിഞ്ഞ മാസം നിവേദനം നൽകിയിരുന്നതായും എം. പീതാംബരൻ പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ നടത്തുന്ന നവകേരള സദസ്സിനെതിരേ കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്ക ണ്ടത്ത് പരാതി നൽകി. സെൻട്രൽ സൂ അതോറിറ്റി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവരുടെ അനുമതിയില്ലാതെയാണ് നവകേരളസദസ്സ് പരിപാടി നടത്താൻ പാർക്ക് ഡയറക്ടർ തീരുമാനമെടുത്തത്.
ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം, സെൻട്രൽ സൂ അതോറിറ്റി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് പരാതിയയച്ചത്. സെൻട്രൽ സൂ അതോറിറ്റിയുടെ മറുപടിയും ലഭിച്ചു. പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരളസദസ്സ് നടത്തുന്നതിന് സർക്കാർ മുന്നോട്ടുപോയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ഷാജി കോടങ്കണ്ടത്ത് അറിയിച്ചു.
പ്രദേശിക വാർത്തകൾ whats app ൽ ലഭിക്കുന്നിന് താഴെ click ചെയ്യുക
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
