
വാണിയംപാറ സ്കൂളിലെ മുൻ അധ്യാപകനും വാണിയമ്പാറ ക്ഷീരസംഘത്തിന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്ന തച്ചംപേരിൽ ചാണ്ടി മാഷ് (80) അന്തരിച്ചു.ഭൗതികശരീരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടിൽ എത്തും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് മൂവാറ്റുപുഴ രൂപത ബിഷപ്പ് തെയഡോഷ്യസ് പിതാവിൻ്റെ കാർമ്മികത്വത്തിൽ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് കൊമ്പഴ സെന്റ്: മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ സംസ്ക്കാരം . ഭാര്യ: പരേതയായ ലീലാമ്മ ടീച്ചർ. മക്കൾ: ബീന(ഹെഡ്മിസ്ട്രസ്സ് എൽ വി എൽ പി സ്ക്കൂൾ പുതുക്കോട്), ബോബി ( സബ് ഇൻസ്പെക്ടർ,തൃശ്ശൂർ സിറ്റി ട്രാഫിക്ക്, ബിനീഷ് (ബ്രോഡ്കാസ്റ്റ് മീഡിയ)
മരുമക്കൾ : ജോണി ( റിട്ട. അദ്ധ്യാ പകൻ എസ് എം എച്ച് എസ് എസ് അയിലൂർ, ബിനിത(അസിസ്റ്റന്റ് പ്രൊഫസർ,ജോൺ മത്തായി സെന്റർ അരണാട്ടുകര, ഷാനിയ(ടീച്ചർ, എ.എൽ.പി എസ് കണക്കന്നൂർ).കണക്കന്നൂർ ALP സ്കൂൾ മുൻ മാനേജറും,മലങ്കര കത്തോലിക്ക സഭ തിരുവല്ലാ രൂപത പാസ്റ്റർ കൗൺസിൽ അംഗമായും, 50 വർഷം സൺഡേ സ്കൂൾ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
