
കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പാലത്തിന് മുകളിൽ നിയത്രണത്തിന് വെച്ച കോൺക്രീറ്റ് ബാരിക്കെ യ്ഡിൽ ഇടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നതിനെ തുടർന്ന് തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ഭാഗത്ത് ഗതാഗത കുരുക്ക് രൂപപെട്ടു. കാലത്ത് എട്ടരയ്ക്കാണ് അപകടം സംഭവിച്ചത് . ഇടിഞ്ഞ ഭാഗത്ത് പണികൾ എത്രയും പെട്ടെന്ന് തീർക്കണമെന്ന് ആവശ്യപെട്ട് ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്.എമർജൻസി ടീമിന്റെ നേതൃത്വത്തിൽ വാഹനം മാറ്റി.പോലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. സെന്റ് തോമസ് കോളേജിലെ പ്രിൻസിപൾ ഫാദർ മാത്യു സഞ്ചരിച്ച കാറിൽ ഒരു ബൈക്ക് ഓവർടേക്ക് ചെയ്തപ്പോൾ ബൈക്കിൽ തട്ടാതെ നോക്കിയപ്പോഴാണ് അപകടം സംഭവിച്ചത്


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

