January 29, 2026

മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ വയോസ്മിതം പരിപാടി സംഘടിപ്പിച്ചു

Share this News

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും വയോജനങ്ങളുടെ കൂട്ടായ്മ ഒരുക്കുന്നതിന്റെ ഭാഗമായാണ് വയോസ്മിതം നടന്നത്. താണിക്കുടം യു.പി സ്‌കൂളില്‍ നടന്ന വയോസ്മിതം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹന്‍ അധ്യക്ഷത വഹിച്ചു.

വയോജനങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെറിച്ചുള്ള ക്ലാസ്സ്, വയോജനങ്ങളുടെ വിവിധ കലാപരിപാടികള്‍, കളികള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിപാടിയില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്കായി സ്‌നേഹോപഹാരവും നല്‍കി.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ പി.ആര്‍. സുരേഷ് ബാബു, വി.പി. സാവിത്രി, പുഷ്പചന്ദ്രന്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.കെ. രമ്യ മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!