
എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങൾക്ക് മാർഗരേഖ ബാധകമാണ്. പരസ്യം ചെയ്യാൻ വിലക്കുള്ള ഉത്പന്നങ്ങൾ മറ്റൊരുപേരിൽ പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കുട്ടികളുടെ നിഷ്കളങ്കതയെയും അറിവില്ലായ്മയെയും പരസ്യങ്ങൾ ചൂഷണം ചെയ്യരുതെന്ന് മാർഗരേഖ നിർദേശിക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് ശിക്ഷയും വ്യവസ്ഥചെ യ്തിട്ടുണ്ട്.
ലംഘനത്തിനുള്ള ശിക്ഷ
മാർഗരേഖയുടെ ആദ്യലംഘനത്തിന് 10 ലക്ഷം രൂപയും ആവർത്തിച്ചാൽ 50 ലക്ഷവുമാണ് സ്ഥാപനങ്ങൾക്ക് പിഴ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളെ ഒരു വർഷം വിലക്കാം. ഇതാവർത്തിച്ചാൽ വിലക്ക് മൂന്നുവർഷം വരെയാകാം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Db1e847uxmJ48wOBc1LOMM
