
മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതിക്ഷേത്രത്തിൽ വലുതാക്കി പുതിയതായി പണിത ഗണപതി ഗോപുരത്തിൽ ഗണപതിയെ പുനപ്രതിഷ്ഠയും നാഗങ്ങളുടെ പുനപ്രതിഷ്ഠകളും ക്ഷേത്രം തന്ത്രി പെരുമ്പടപ്പ് വൈദികൻ ഹൃഷികേശൻ സോമയാജിയുടെ കാർമികത്വത്തിൽ നടന്നു.
ക്ഷേത്രത്തിൽ അഞ്ചുലക്ഷം രൂപയോളം ചിലവാക്കി രഞ്ജൻ ശില്പിയുടെ നിർമ്മാണത്തിൽ നിർമ്മിച്ച അഷ്ടലക്ഷ്മി ഗോപുര വാതിലും ക്ഷേത്രത്തിൽ ചുറ്റുമതിലുകളും സമർപ്പണം നടത്തി
റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് രാജനും ക്ഷേത്രം പ്രസിഡന്റ് ഭാസ്കരൻ കെ മാധവനും കൂടി ശില്പിയെ പൊന്നാട അണിയിച്ചു.
ഉപകാരങ്ങൾ നൽകിയും ആദരിച്ചു.
ക്ഷേത്രം പ്രസിഡന്റ് ഭാസ്ക്കരൻ കെ. മാധവൻ സെക്രട്ടറി പ്രശാന്ത് എടത്തറ ട്രഷറർ സനോജ് പൂക്കാടൻ വൈസ് പ്രസിഡൻറ് സുരേഷ് കണ്ണൻ ജോ. സെക്രട്ടറി മുരളി പെരുമ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


