
മാലിന്യമുക്തം നവകേരളം :റാലിയും മനുഷ്യ ചങ്ങലയും ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു.
എൺപതോളം എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്ത പരിപാടി കോളേജിൽ നിന്നും റാലിയായി ആരംഭിച്ചു. തുടർന്ന് മനുഷ്യ ചങ്ങല തീർത്തു. ശേഷം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മാലിന്യമുക്തം പ്രതിജ്ഞയെടുത്തു. ജലസംരക്ഷണം, ജല ശുചീകരണം, ജലാശയങ്ങൾ മാലിന്യമുക്തമാക്കുക എന്നീ സന്ദേശ പ്രചരണാർത്ഥമാണ് മനുഷ്യ ചങ്ങല തീർത്തത്. എൻഎസ്എസ് വളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തി മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റ ഭാഗമായുള്ള പ്രവർത്തനങ്ങൾ അറിയിച്ചു.
ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബീന ജോയ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്തോഷ് പി ജോസ്, കില തീമാറ്റിക് എക്സ്പേർട്ട് ധന്യ രാജീവ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ശ്രുതി സുരേന്ദ്രൻ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


