January 28, 2026

പഞ്ചായത്ത് വികസന സൂചിക പരിശീലന ശില്‍പശാല നടത്തി

Share this News

പഞ്ചായത്ത് വികസന സൂചിക തയ്യാറാക്കുന്നതിനുള്ള പരിശീലകര്‍ക്കായി ശില്‍പശാല നടത്തി. ദേശീയ പഞ്ചായത്ത് രാജ് മന്ത്രാലയുമായി ചേര്‍ന്ന് നടന്ന വെര്‍ച്ച്വല്‍ മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍, പഞ്ചായത്ത് വികസന സൂചിക തയ്യാറാക്കുന്നതിനുള്ള ആദ്യ റീജ്യണല്‍ ശില്‍പശാല 2023 ജൂലൈ നാലിന് കിലയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചത്. ദേശീയ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ മുഖേന ഗ്രാമീണ മേഖലയിലെ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണത്തിനായുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തയ്യാറാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന സൂചിക തയ്യാറാക്കുന്നതിനുള്ള സമീപനത്തെക്കുറിച്ചും അത് വഴി പഞ്ചായത്തുകളുടെ ഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കും. നൂതന മാതൃകകളുടെ മികച്ച സമ്പ്രദായങ്ങള്‍ കൈമാറ്റം ചെയ്യുന്ന ദേശീയ ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവയും പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ശില്‍പശാലയില്‍ സംഘങ്ങളായുള്ള ചര്‍ച്ചകളും തുടര്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ശില്‍പശാലയില്‍ എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ജോസ്‌ന മോള്‍, എന്‍ഐസി സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ സുനിത ജെയിന്‍, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 700 പേര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!