
പീച്ചി സെന്റർ ഗേറ്റിനു സമീപം മുതൽ ഡാമിന്റെ അടിവാരം പോകുന്ന റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ് ഈ റോഡ് ഇറിഗേഷൻ ഡിപ്പാർട്മെന്റ്ന് കീഴിൽ വരുന്ന റോഡ് ആണ്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് വാർഡ് 12,13 ൽ ഉൾപ്പെടുന്ന പ്രധാന റോഡുകൂടിയാണിത്. പീച്ചി കാപ്പോള, ഗവണ്മെന്റ് L. P സ്കൂൾ, പീച്ചി ഫിഷറീസ് ഹാച്ചറി, നദിക്കര ശിവക്ഷേത്രം,. എന്നീ ആരാധനാലയങ്ങളിലേക്കും ഓഫീസുകളിലേക്കും, പീച്ചി ഡാമിലേക്ക് വരുന്ന വിനോദ സഞ്ചരികൾക്ക് ഡാമിന്റെ താഴ്‌വാരത്തേക്ക് പോകുവാൻ ഉള്ള പ്രധാന റോഡ് ആണ് ഇതെന്നും അംബേക്കർ നഗർ റോഡിൽ (12ആം വാർഡ് ) പുതുതായി നിർമ്മാണം അവസാനഘട്ടത്തിൽ ആയി നിൽക്കുന്ന പാലം പണി തീരുന്നതോടെ മൈലാട്ടുംപാറ വഴി NH 544 ലേക്കുള്ള എളുപ്പ വഴികൂടിയാണിത്.
ഇറികേഷൻ റോഡിന്റെ നിലവിലെ ശോചനീയാവസ്‌ഥ ചൂണ്ടി കാണിച്ചു കൊണ്ട് റോഡ് ട്ടാറിംങ് ചെയ്ത് എത്രയും വേഗം സഞ്ചാര യോഗ്യമാക്കണമെന്ന് അറിയിച്ചുകൊണ്ട് DYFI പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇറികേഷൻ അസിസ്റ്റന്റ് ന് പരാതി നൽകി . Dyfi പീച്ചി മേഖല എക്സിക്യൂട്ടീവ് അംഗം രാഹുൽ അരമനയിൽ, dyfi മൈലാട്ടുംപാറ യൂണിറ്റ് സെക്രട്ടറി ക്ലിൻസ് പി വർഗീസ് സബിൻ കെ. എം എന്നിവരുടെ നേതൃത്വത്തിൽ ആണ് പരാതി നൽകിയത്
വാർത്തകൾ whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/JqSR9fFukA04FrHtcCq0CW

