January 29, 2026

പീച്ചി ഡാം ഗാർഡനിലേക്കുള്ള പ്രധാന റോഡിന്റെ തകർച്ച പരിഹരിക്കണം ; നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പരാതി നൽകി

Share this News

പീച്ചി ഡാം ഗാർഡനിലേക്കുള്ള പ്രധാന റോഡിൻറെ തകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല വിഭവ വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് പരാതി നൽകി. പീച്ചി ഗേറ്റ് പരിസരത്തുനിന്ന് പീച്ചി ഡാം ഗാർഡൻ , ജല അതോറിറ്റി ഓഫീസ്, ജലശുദ്ധീകരണശാല , സ്വിമ്മിംഗ് പൂൾ, മൈലാട്ടും പാറ റോഡ്, കെ ഇ ആർ ഐ ഓഫിസുകൾ, എൻജിയറിങ് മ്യൂസിയം എന്നിവടങ്ങളിലേക്കുള്ള വഴിയാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിച്ചതോടെ റോഡ് പൂർണമായും തകർന്നു. ഇരുന്നൂറിലധികം ഒപ്പുകൾ ശേഖരിച്ച് നിവേദനം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൈമാറി . പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ,മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ , ഷൈജു കുര്യൻ, അജിതാ മോഹൻദാസ് , രേഷ്മ സജീഷ്, ജയകുമാർ ആതങ്കാവിൽ ബിജോയ് ജോസ്, KP ചാക്കോച്ചൻ എന്നീ പഞ്ചായത്ത് മെമ്പർമാർ നിവേദനത്തിൽ ഒപ്പുവച്ചു. ബാബു തോമസിന്റെ നേതൃത്വത്തിൽ നിവേദനം കൈമാറി. ഓട്ടോറിക്ഷ ജീവനക്കാരായ പ്രശാന്ത് എസ് , ജോൺ കിടങ്ങാലില്‍, സിജോ തോമസ്, എ. സുരേഷ്, സജി ടി.ടി, ലവൻ, അരുൺ രാജ് , സി.പി. സുരേഷ് എന്നിവർ പങ്കെടുത്തു.

പീച്ചിയിലെ തകർന്ന റോഡ്

പ്രദേശീക വർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/JqSR9fFukA04FrHtcCq0CW

error: Content is protected !!