
മേരി മാട്ടി മേരാ ദേശിന്റെ ഭാഗമായി കോളേജിൽ നിന്ന് മണ്ണ് ശേഖരണം നടത്തി, ഈ മണ്ണ് ഡൽഹിയിലെ പൂന്തോട്ട നിർമ്മാണത്തിനായി കൊണ്ടുപോകുന്നതിലൂടെ നമ്മുടെ ദേശത്തിലെ കൂട്ടായ്മയെ കുറിച്ച് ഉൽബോധിപ്പിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ സി. രാധാകൃഷ്ണൻ അമൃത കലശ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എ.സതി അധ്യക്ഷതവഹിച്ചു.എൻ.വൈ.കെ യുടെ യൂത്ത് വളണ്ടിയർ അശ്വതി ചടങ്ങിൽ സ്വാഗതം പറഞ്ഞു. കോളേജിന്റെ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രാഖില വി.ജി “പഞ്ച് പ്രാൺ” പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിൻസിപ്പൽ കെ. ആർ നീതു നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


