
പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു 2010 – 12 A2 ബാച്ചിന്റെ നേതൃത്വത്തിൽ
അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയ സഹപാഠി നിഖിൽ മോഹൻദാസിന്റെ ഓർമ്മയിൽ നിഖിൽ മെമ്മോറിയൽ സ്കോളർഷിപ്പ് അവാർഡ് സംഘടിപ്പിച്ചു. പട്ടിക്കാട് സ്കൂളിൽ പഠിക്കുന്ന പ്ലസ് വണ്ണിൽ ഉന്നത വിജയം കൈവരിച്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടു കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിയത് 97% മാർക്ക് നേടിയ കാജൾ T. S, 93% മാർക്ക് നേടിയ
ആദിത്യ P S
എന്നിവർക്കാണ് ഈ വർഷത്തെ സ്കോളർഷിപ്പ് നൽകിയത്.
പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ബേസിൽ പുതിയാമഠം സ്വാഗതം പറഞ്ഞു.
മുൻ ക്ലാസ് ടീച്ചർമാരായിരുന്ന ജ്യോതി ഷിജി പ്രിയ എന്നിവർ ചേർന്ന് കുട്ടികൾക്ക് ട്രോഫികൾ വിതരണം ചെയ്തു
നിഖിലിന്റെ മാതാവായ നിർമല മോഹൻദാസും ജേഷ്ഠൻ മിഥുൻ മോഹൻദാസും ചേർന്ന് കുട്ടികൾക്ക് സ്കോളർഷിപ്പ് തുക വിതരണം നടത്തി. പ്രോഗ്രാം ജനറൽ കോഡിനേറ്റർ ആയ അർച്ചന ഉണ്ണികൃഷ്ണൻ, ശ്യാംകുമാർ, ശ്രേയസ് ഭാസ്കർ ജിതിൻ മൈക്കിൾ,എൽദോസ്, വിഷ്ണു അറക്കൽ, വിഷ്ണുപ്രസാദ്,സിന്ധു അനുഫിദ വിസ്മയ എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


