
ദേശീയപാത വാണിയംപാറ സെന്ററിൽ രണ്ട് സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് വടക്കുഞ്ചേരി സ്വദേശി പൂവത്തിങ്കൽ ഹരിഹരൻ (62) ന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ 11.30 ഓടെയാണ് അപകടം നടന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകട കാരണം വ്യക്തമല്ല. വാണിയംപാറയിലെ 108 ആംബുലൻസിലാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


