
വാണിയംപാറ SN നഗറിൽ കൂർക്ക കയറ്റി വന്ന വണ്ടി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
വാണിയംപാറയ്ക്കും കൊമ്പഴയ്ക്കും ഇടയിൽ SN നഗറിൽ കൂർക്ക കയറ്റി വന്ന വണ്ടി മറിഞ്ഞു.തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കൂർക്ക കയറ്റി വന്ന വാഹനം ടയർ പൊട്ടിയതിനെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി രണ്ടു മറിച്ചൽ മറിഞ്ഞത്.രണ്ട് പേർക്ക് പരുക്ക് പറ്റി.ഉടൻ തന്നെ 108 ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഒരാളുടെ ചെവിക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. വണ്ടി മറിഞ്ഞതിനെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. ഹൈവേ എമർജർസി ടീമും നാട്ടുക്കാരും ചേർന്ന് റോഡിലെ കൂർക്ക മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


