സി.ബി.സി ബോധവൽക്കരണ പരിപാടി സമാപിച്ചു
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സി.ബി.സി) തൃശ്ശൂർ യൂണിറ്റ് സെപ്റ്റംബർ 25 മുതൽ 29 വരെ തൃശ്ശൂർ എംജി റോഡിലെ ശ്രീശങ്കരാ ഹാളിൽ സംഘടിപ്പിച്ച ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും പ്രദർശനവും സമാപിച്ചു.
പരിപാടിയുടെ അഞ്ചാം ദിവസമായ ഇന്ന് മിഷൻ ലൈഫ് :മുന്നോട്ടുള്ള പാത, പോസ്റ്റ് ഓഫീസ് സേവനങ്ങളും നിക്ഷേപ പദ്ധതികളും, സാമ്പത്തിക സുരക്ഷ, ബിഎസ്എൻഎൽ സേവനങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
അഞ്ചു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ തപാൽ വകുപ്പിന്റെ ആധാർ സേവനങ്ങൾ മുഖ്യ ആകർഷണമായിരുന്നു. നാഷണൽ ആയുഷ് മിഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25ന് സൗജന്യ ആയുർവേദ ക്യാമ്പും സെപ്റ്റംബർ 26ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് , 27 28 തീയതികളിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, കുടുംബശ്രീ വിപണന മേള, സ്വാതന്ത്രസമര സേനാനികളെ കുറിച്ചുള്ള ഫോട്ടോ പ്രദർശനം, വിവിധ ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ഫോട്ടോ പ്രദർശനം എന്നിവയും നടന്നു.