കൊടുങ്ങല്ലൂരിൽ പുഴയിൽ ചാടിയ ഇറിഗേഷന്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു. എറിയാട് ആറാട്ടുവഴി സ്വദേശി കറുകപ്പാടത്ത് പുതിയവീട്ടില്‍ മുഹമ്മദിന്റെ മൃതദേഹമാണ് കനോലി കനാലില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ രാവിലെയാണ് പുല്ലൂറ്റ് മേൽപ്പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഇയാളുടെ ബൈക്ക് പാലത്തിൽ കണ്ടെത്തിയിരുന്നു. ഇന്നലെ അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് വീണ്ടും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാദേശിക വാർത്തകൾ whats appൽ ലഭിക്കുന്നതിന് Link click ചെയ്യുക👇