കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രാവിലെ സൈക്കിളുമായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തിരുവമ്പാടി ചേപ്പിലംകോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍ ( 12 )നാണ് പരുക്കേറ്റത്. കുട്ടിയുടെ രണ്ടുകാലുകള്‍ക്കും കുത്തേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നു.