October 18, 2024

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ ഓണാഘോഷം നടത്തി.

Share this News
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ ഓണാഘോഷം നടത്തി.

വിലങ്ങന്നൂർ സെൻറ് ആന്റൺ വിദ്യാപീഠത്തിൽ ഓണാഘോഷം നടത്തി.പ്രിൻസിപ്പാൾ ജെന്നി ജയിംസ് സ്വാഗതം പറഞ്ഞു.പീച്ചി സ്വദേശിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സെൻറ് ജോസഫ്സ് ലാറ്റിൻ ചർച്ച് വികാരി ഫാദർ അലക്സ് ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു.ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ, വാർഡ് മെമ്പർ ഷൈജു കുര്യൻ , പി.ടി.എ. പ്രസിഡന്റ് ബിനു. കെ .വി ,എം. പി. ടി. എ. പ്രസിഡൻറ് രാജി .എം.കെ ,സിസ്റ്റർ റോസ് വിർജീനിയ എന്നിവർ ആശംസകൾ അർപ്പിച്ചു.മാവേലിയെയും മലയാളി മങ്കയെയും അണിനിരത്തി കുട്ടികൾ അവതരിപ്പിച്ച തിരുവാതിര, ,തുമ്പിതുളളൽ,ഓണപ്പാട്ട്,പുലിക്കളി,കർഷക നൃത്തം തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.പി.ടി.എയുടെ സഹകരണത്തോടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ വിപുലമായ ഓണസദ്യയും നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!