October 18, 2024

പാണഞ്ചേരി മഹിളാ കോൺഗ്രസിന്റെയും മഹിളാ സേവാദൾന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണ കിറ്റ് വിതരണവും സംഘടിപ്പിച്ചു.

Share this News
പാണഞ്ചേരി മഹിളാ കോൺഗ്രസിന്റെയും മഹിളാ സേവാദൾന്റെയും ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണകിറ്റ് വിതരണവും സംഘടിപ്പിച്ചു.

പാണഞ്ചേരി മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റ്‌ റീന മേരി ജോൺ അധ്യക്ഷത വഹിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസെന്റ് ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച്
പാണഞ്ചേരി പഞ്ചായത്തിലെ മികച്ച നെല്ല് കർഷകനുള്ള അവാർഡ് നേടിയ എ സി മത്തായിക്കു അനുമോദനം നൽകി കെ പി സി സി അംഗം ലീലാമ്മ തോമസ്,
പാണഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ എൻ വിജയകുമാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെസി അഭിലാഷ്, മണ്ഡലം പ്രസിഡന്റ്റുമാരായ
ബാബു തോമസ്, കെ പി ചാക്കോച്ചൻ, സി വി ജോസ്, ലിസി തിമോതി, ഓമനശങ്കർ , വി ബി ചന്ദ്രൻ, ടി വി ജോൺ ജയ്മോള്‍ ,തിമോത്തി സി പാർലികാടൻ,കെ എം പൗലോസ്,കെ ബി ലിബിഷ്,ലോറൻസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുശീല രാജൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ മിനി നിജോ, സെക്രട്ടറി ബിന്ദു ബിജു, ഐ ടി യു സി മണ്ഡലം പ്രസിഡന്റ്‌ ബാബു പാണംകുടി എന്നിവരെ ഹാരർപ്പണം നടത്തി. മുതിർന്ന മഹിളാ കോൺഗ്രസ്‌ നേതാക്കളായ ലീലാമ്മ തോമസ്,സീത മണി ജനാർദ്ദനൻ, സുശീല ടീച്ചർ എന്നിവർക്ക് എം പി വിൻസെന്റ് ഓണപുടവ നൽകി അനുമോദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!