January 28, 2026

സുപ്രസിദ്ധ ന്യൂട്രിഷൻ ശാസ്ത്രജ്ഞനും ന്യൂട്രിഷൻ വിഭാഗം തലവനും വെറ്ററിനറി കോളേജ് മുൻ വൈസ്പ്രിൻസിപ്പളും ആയിരുന്ന Dr.ചന്ദ്രമേനോൻ അനുസ്മരണം സ്മരണാഞ്ജലി നടത്തി

Share this News

സുപ്രസിദ്ധ ന്യൂട്രിഷൻ ശാസ്ത്രജ്ഞനും ന്യൂട്രിഷൻ വിഭാഗം തലവനുംവെറ്ററിനറി കോളേജ് മുൻ വൈസ്പ്രിൻസിപ്പളും ആയിരുന്ന Dr.ചന്ദ്രസ്‌മേനോന്റെ ചരമദിനം ( 2022,മെയ് 17 ) ഒരു ഓൺലൈനായി അനുസ്മരണ സമ്മേളനനം സംഘടിപ്പിച്ചു. ഇന്ത്യൻ വെറ്റിനറി അസോസിയേഷനും അഗ്രി സയൻസ് ഇൻസ്റ്റിറ്റിയൂട്ടും സംയുക്തമായി സംഘട്ടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ- വെറ്റിറിനറി സർവകലാശാല എക്സ്ട്ടെൻഷൻ വിഭാഗം ഡയറക്ടർ Dr.T.S.ജീവ് അദ്ധ്യക്ഷത വഹിച്ചു. Dr.M.R.ശശിന്ദ്രനാഥ്,വെറ്റിറിനറി യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ, സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്റെ ഉദ്ഘടാന പ്രസംഗത്തിൽ Dr.ചന്ദ്രമേനോൻ,ദേശീയതലത്തിൽ അംഗീകാരം നേടിയ ന്യൂട്രിഷൻ ലബോറട്ടറി സ്ഥാപിച്ചതിനെയും ആ ലബോറട്ടറിയിൽ കോളേജിൽ നടത്തിയ ഗവേഷണ-വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും അനുസ്മരിച്ചു.മണ്ണുത്തി വെറ്റിറിനറി കോളേജ് ഡീൻ Dr.K.വിജയകുമാർ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി. പൂക്കോട് വെറ്റിറിനറി കോളേജ് ഡീൻ Dr.N .K.നാരായണൻ, മുൻ ഡയറക്ടർ Dr.അശോക്,മുൻ രജിസ്ട്രാർ Dr.C B.മനോമോഹൻ, മുൻ വെറ്റി.കോളേജ് ഡീൻ Dr.ലിയോജോസഫ്,കാർഷിക സർവകലാശാല മുൻ അസോസിയേറ്റ് ഡയറക്ടർ Dr.C.ജോർജ് വർഗീസ്, വെറ്ററിനറി കോളേജ്  ക്ലിനിക്കൽ കോംപ്ലസ് മുൻ തലവൻ,പ്രൊഫസർ Dr.ദേവാനന്ദ്, മുൻ കോർപറേഷൻ മെമ്പർ C.R.ദാസ്, യൂണിവേഴ്സിറ്റി  ഡയറക്ടർ ഓഫ് ഫാംസ് Dr.A.P.ഉഷ,ബാംഗ്ലൂർ വെറ്റിറിനറി കോളേജ് മുൻ ഡീൻ Dr.മുനിയപ്പ കൈലാസ്,ആന്ധ്രാപ്രേദേശ് മൃഗ സംരക്ഷണ വകുപ്പു ഡയറക്ടർ Dr.രാമലിംഗ രാജു എന്നിവർ ചന്ദ്രമേനോന്റെ പ്രവർത്തനങ്ങളെയും നേതൃത്വ പാടവത്തെയും അനുസ്മരിച്ചു പ്രസംഗിച്ചു.വെറ്ററിനറി കോളേജ് മുൻ പ്രൊഫസർ Dr.ശിവരാമൻ നന്ദി പ്രകാശിപ്പിച്ചു.

വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq

error: Content is protected !!