January 28, 2026

മുടിക്കോട് സെന്റിൽ വാഹനാപകടത്തിൽ വയോധിക മരിച്ചു

Share this News

മുടിക്കോട് സെന്റിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ഇമ്മട്ടിപറമ്പ് ചൂണ്ടയിൽ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) മരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: പരേതരായ സിബി, ബിജു. മരുമകൾ: ഡെയ്സി. ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്ന് വന്ന മിനി ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ദേശീയപാതയിലേക്ക് തെറിച്ചുവീണ ഏലിയാമ്മ തൽക്ഷണം മരണപ്പെടുകയായിരുന്നു.

വാർത്തകൾ ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filq

error: Content is protected !!