
വിലങ്ങന്നൂരിന്റെയും പീച്ചിയുടെയും സമീപപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതായി ചൂണ്ടിക്കാട്ടി കളക്ടർക്കും, ജില്ല മൃഗസംരക്ഷണ വകുപ്പിനും വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പരാതി നൽകി. കുറച്ചു മാസങ്ങളായി പീച്ചി വിലങ്ങന്നൂർ പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യം കൂടി വരുന്നു. തെരുവുനായകൾ കൂട്ടത്തോടെയും – അല്ലാതെയും റോഡിലേക്ക് വരുന്നതിന്റെ ഭാഗമായി നിരവധി ബൈക്ക് യാത്രികർ ദിനംപ്രതി അപകടത്തിൽ പെടുകയും പരുക്കേൽക്കുകയും ചെയ്യുന്നു. കേരള വനഗവേഷണ സ്ഥാപനം മുതൽ പീച്ചിഡാം വരെ രാവിലെയും വൈകിട്ടും വ്യായാമത്തിനായി നിരവധി പേരാണ് ഈ റോഡിലൂടെ നടക്കുന്നത്. ഇവർക്കും ഈ തെരുവുനായകൾ ശല്യമാണ്. ഇവരിൽ പ്രായമായവർക്ക് നായ്ക്കളുടെ ആക്രമണം ഭയന്ന് പതിവു വ്യായാമം പോലും നടത്താൻ കഴിയുന്നില്ല. കൂടാതെ പീച്ചി ഡാമിലേക്ക് വരുന്ന നിരവധി സന്ദർശകർക്കും ഈ തെരുവുനായകളുടെ ശല്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
തെരുവു നായ്ക്കളുടെ ഈ ശല്യത്തിന് പരിഹാരം കണ്ടെത്തി മനുഷ്യരുടെ ജീവൻ സംരക്ഷിച്ച് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കളക്ടർക്കും , ജില്ല മൃഗസംരക്ഷണ വകുപ്പിനും നൽകിയ പരാതിയിൽ ഷൈജു കുരിയൻ ആവശ്യപ്പെട്ടു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P




