
കാർഷിക സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും ( 2001-2006) ഗവേഷണ വിഭാഗം ഡയറക്ടറും കോഴിക്കോട് ഐ സി എ ആർ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് മുൻ ഡയറക്ടറും ചെന്നൈ ഇൻറർനാഷണൽ സൊസൈറ്റി ഫോർ നോനി സയൻസ് സെക്രട്ടറിയുമായ ഡോ.കെ വി പീറ്റർ അന്തരിച്ചു. കേരള കാർഷിക സർവ്വകലാശാലയിലെ പച്ചക്കറി ശാസ്ത്ര വിഭാഗത്തെ ഇന്ത്യൻ കാർഷിക സർവ്വകലാശാലകളിലെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാക്കി മാറ്റിയ പീറ്റർ രാജ്യാന്തര ശ്രദ്ധ നേടിയ 100 ലേറെ വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള കാർഷിക സർവ്വകലാശാല ആദ്യകാലത്ത് പുറത്തിറക്കിയ മികച്ച പച്ചക്കറി ഇനങ്ങൾ വികസിപ്പിക്കാൻ നേതൃത്വം നൽകിയത് കെ വി പീറ്റർ. കേരളത്തിൽ ശാസ്ത്രീയ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിലും ജനകീയമാക്കുന്നതിലും ഏറ്റവും വലിയ സംഭാവന അദ്ദേഹം നൽകിയിട്ടുണ്ട്. വൈസ് ചാൻസലർ എൻ കാളീശ്വരനാണ് പച്ചക്കറി പ്രജനനത്തിലെ മികവ് കണക്കിലെടുത്ത് 70 കളിൽ ഡോ പീറ്ററിനെ കാർഷിക സർവ്വകലാശാലയിൽ എത്തിച്ചത്. പ്രിയങ്കരനായ അധ്യാപകനും അഖിലേന്ത്യാ തലത്തിൽ അംഗീകാരം നേടിയ മികച്ച കാർഷിക ഗവേഷകനും റിസർച്ച് മാനേജരും മികച്ച ഭരണാധികാരിയുമായിരുന്നു പീറ്റർ സാർ. എറണാകുളം കുമ്പളങ്ങിയിൽ ജനിച്ച
കെ വി പീറ്റർ മുൻ കേന്ദ്ര മന്ത്രി കെ വി തോമസിൻ്റെ സഹോദരനാണ്.
വാർത്തകൾ WhatsApp ൽ വായിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P



