
മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വിലാപയാത്രയും അടുപ്പ് കൂട്ടി സമരവും നടത്തി

പാചകവാതക വില വർദ്ധനവ് 1000 രൂപ കടന്ന് വീട്ടമ്മമാരുടെ നെഞ്ചിൽ തീ കോരിയിട്ട് അടുക്കള സ്തംഭിപ്പിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ദുർഭരണത്തിനെതിരെ തൃശ്ശൂർ ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് കുറ്റി ചുമന്ന് വിലാപ യാത്രയും അന്ത്യോപചാരം അർപ്പിച്ച് റീത്ത് സമർപ്പിക്കുകയും വിവിധ മത ആചാര പ്രകാരമുള്ള മരണാനന്തര പ്രാർത്ഥനയും നടത്തി
തുടർന്ന് അടുപ്പ് കൂട്ടി പ്രതിഷധ സമരവും നടത്തിയതിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ നടത്തി. ഇരു സർക്കാരുകളും ചേർന്ന് കൊള്ളയടിച്ച് മുടിക്കുന്ന കേരളത്തിൽ വീട്ടകങ്ങളെ വീട്ടമ്മമാരുടെ കണ്ണുനീർ കയമാക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാചകവാതകത്തിന് വില 1075 ലും കടന്ന് നിൽക്കുന്ന ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് പാചക ഗ്യാസ് അപ്രാപ്യമായി തീർന്നിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ D.C.C സെക്രട്ടറി C. B. ഗീത മുഖ്യ പ്രഭാഷണം നടത്തി. നിർമ്മല, ജയലക്ഷ്മി, ലാലി ജെയിംസ്, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, റൂബി ഫ്രാൻസിസ്, ഷിഫ സന്തോഷ്, ഹസീന റിയാസ്, സിന്ധു ചാക്കോള, അഡ്വ. വില്ലി ജോതി ആനന്ദ്, ലിജി A. M. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

