January 29, 2026

പുത്തൂർ പഞ്ചായത്തും ജില്ലാ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

Share this News
പുത്തൂർ പഞ്ചായത്തും ജില്ലാ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

പുത്തൂർ പഞ്ചായത്തും ജില്ലാ ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടുകാട് ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന പരിശോധന ക്യാമ്പിൽ 150 ൽ പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിനോട് അനുബന്ധിച്ച് പരിശോധന നടത്തിയ ആവശ്യക്കാർക്ക് സൗജന്യ കണ്ണട വിതരണവും പഞ്ചായത്ത് നേതൃത്വത്തിൽ നൽകും. ഇതോടൊപ്പം തിമിരമടക്കമുള്ള ശസ്ത്രക്രിയകൾക്ക് ആവശ്യമായ സഹായങ്ങളും ക്യാമ്പിന്റെ ഭാഗമായി നൽകുന്നുണ്ട്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി എസ് സജിത്ത് ഉദ്ഘാടനം ചെയ്തു. ഡബയറ്റിക് റെറ്റിനോപതി, തിമിരം, കാഴ്ച്ച കുറവ്, ഗ്ലോക്കോമ, തിമിര ശസ്ത്രക്രീയ തുടങ്ങിയ വിഭാഗങ്ങളിലായി ജില്ലാ ആശുപത്രിയിലെ നേത്ര രോഗ വിദഗ്ദ ഡോ. അശ്വതി നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ഗിരീഷ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!