
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ പത്താം വാർഷിക കുടുംബ സംഗമം നടത്തി.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ പത്താം വാർഷിക കുടുംബ സംഗമം നടത്തി. ഹോട്ടൽ ഹൈവേ പാലസിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ബാബു കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ പ്രസിഡൻറ് വിജയ് ഹാരി കുടുംബസംരക്ഷണം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്ന ബെന്നി വെട്ടിയാടാൻ ഫോട്ടോ അനാച്ഛാദനം നടത്തി. മുതിർന്ന വ്യാപാരികളെ ആദരിക്കൽ, ഉന്നത നേട്ടം കൈവരിച്ച പഞ്ചഗുസ്തി ചാമ്പ്യൻ സൗമ്യ ചെമ്പൂത്ര. കുറുക്കുഴൽ വിദഗ്ധൻ അജി, മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾ എന്നിവരെ ആദരിച്ചു. മണ്ണുത്തി പാലിയേറ്റീവ് കെയർ സെൻററിന് വീൽചെയർ നൽകുകയും വ്യാപാരികൾക്ക് മരിച്ചാൽ 5 ലക്ഷം രൂപ കിട്ടുന്ന വ്യാപാര മിത്ര പദ്ധതിയുടെ ഉദ്ഘാടനവും സമിതിയുടെ ഇക്കൊല്ലത്തെ പുതിയ മെമ്പർഷിപ്പ് വിതരണവും ചെയ്തു. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്ത എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു വിലങ്ങന്നൂർ, സിജോൺ പെരിങ്ങാമറ്റം എന്നിവരെയും സമിതി ആദരിച്ചു, കുട്ടികളുടെ കലാപ്രകടനവും, വിനോദ് kenmore മ്യൂസിക് നൈറ്റ് നടത്തി. യൂണിറ്റ് സെക്രട്ടറി തോമസ് സാമുവൽ, ട്രഷറർ കൃഷ്ണൻകുട്ടി, ഏരിയ പ്രസിഡൻറ് മുദാസർ, ഏരിയ സെക്രട്ടറി വർഗീസ് തെക്കേക്കര, സിപിഎം പാണഞ്ചേരി എൽസിസെക്രട്ടറി മാത്യു നൈനാൻ, പീച്ചി മേഖല സെക്രട്ടറി ബാലകൃഷ്ണൻ , സമിതി മുൻ പ്രസിഡൻറ് പി പി സണ്ണി, തിലകൻ പി പി, മുൻ ഏരിയ സെക്രട്ടറി രാജേന്ദ്ര മുല്ലപ്പള്ളി, മുൻ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ഫ്രാൻസിസ്, അംബിക ചിദംബരം, പ്രസിഡൻറ് ക്രിസ്റ്റോ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

