
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും നടന്നു.
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) കോൺഫറൻസ് ഹാളിൽ വച്ച് 1.30 മണിക്ക് നടന്നു.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ സജീവ്കുമാർ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ശ്രീദേവി ടി പി നിർവഹിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ജയന്തി സെമിനാറിനു നേതൃത്വം നൽകി.ജില്ലാ മാസ്സ് മീഡിയ ഓഫീസർ ഇൻ ചാർജ് ശ്രീമതി. സോണിയ സ്വാഗതം ഏകി സംസാരിച്ചു.സ്ത്രീ & പുരുഷ ജീവനക്കാർ 90 പേർ പങ്കെടുത്തു.

സ്ത്രീ തൊഴിലാളികൾക്ക് ഫലപ്രദമായി കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് ഉറപ്പാക്കാനുള്ള വഴികൾ,അതിൽ പുരുഷന്മാരുടെ പങ്ക് എന്നിവക്ക് പ്രാധാന്യം നൽകികൊണ്ടും, മുലയൂട്ടൽ ഫലപ്രദമാക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപെടുത്തിയാണ് സെമിനാർ സംഘടിപ്പിച്ചത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

