November 21, 2024

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പീച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

Share this News
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പീച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു


സർക്കാർ കോളേജിൽ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി R.ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പീച്ചി ഏരിയ പ്രതിക്ഷേധ ജാഥ സംഘടിപ്പിച്ചു. ബിജെപി പീച്ചി ഏരിയ പ്രസിഡൻറ് നിതിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നടുവില വളപ്പിൽ ഉദ്ഘാടനം ചെയ്തു. പീച്ചി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അജി, ജയൻ പൂശേരി എന്നിവർ വിഷയത്തെ സംബന്ധിച്ച് ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. പീച്ചി ഏരിയ ജനറൽ സെക്രട്ടറി ഗിരീഷ്, വൈസ് പ്രസിഡന്റുമാരായ സുഹാസ്, അനീബ് സെക്രട്ടറിമാരായ നിഖിൽ, ദിനേശ് പീച്ചി മണ്ഡലം വൈസ് പ്രസിഡന്റുമാരായ അഞ്ജലി സുഹാസ്, ധ്വനി ഉത്തമൻ മറ്റു കാര്യകർത്താക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!