February 1, 2026

പട്ടിക്കാട് ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം തട്ടിയ സംഭവത്തിൽ പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യം തരാൻ പറ്റില്ലെന്ന് പോലീസ്

Share this News

പട്ടിക്കാട് ഒരു ഹോട്ടലിലെ ജീവനക്കാരെ സ്റ്റേഷനിൽ കൊണ്ടുവന്നു മർദിച്ചുവെന്നാരോപി ക്കുന്ന സംഭവത്തിലാണ് പരാതിക്കാർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. വിവരാവകാശനിയമത്തിലെ 8(I) വകുപ്പുപ്രകാരം ദൃശ്യങ്ങൾ കൈമാറാനാകില്ലെന്നാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്.

മനുഷ്യാവകാശലംഘനങ്ങൾ നടക്കുമ്പോൾ പോലീസ് സ്റ്റേഷനിലെ ക്യാമറാദൃശ്യങ്ങൾ ആവശ്യപ്പെടാൻ ഇരയ്ക്ക് അധികാരമുണ്ട് എന്ന സുപ്രീംകോടതി വിധി നിൽക്കുമ്പോഴാണ് നിഷേധം.ദൃശ്യങ്ങൾ കുറഞ്ഞത് ആറു മാസമെങ്കിലും സൂക്ഷിക്കണമെന്നും 2020 ഡിസംബറിലെ വിധിയിൽ പറയുന്നുണ്ട്. പോലീസിന്റെ മറുപടിയിലുള്ള വിവരാവകാശനിയമത്തിലെ 8(1) വകുപ്പിൽ ദേശസുരക്ഷയെയും മറ്റും ബാധിക്കുന്ന വിവരങ്ങൾ നൽകേണ്ടെന്നാണ് പറയുന്നത്. ഈ വകുപ്പ് കാണിച്ചാണ് ദൃശ്യങ്ങൾ കൈമാറാത്തത് .

ലാലിസ് ഫുഡ് ആൻഡ് ഫൺ ഹോട്ടലിലെ ജീവനക്കാരെ മർദിച്ചുവെന്നാണ് പോലീസിനെതിരേയുള്ള ആരോപണം. ഭക്ഷണം മോശമാണെന്ന പരാതിയിൽ ഹോട്ടൽ ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നാലെ ഉടമ കെ.പി. ഔസേപ്പും മകൻ പോൾ ജോസഫും സ്റ്റേഷനിലെത്തി. ഔസേപ്പിന്റെ മുന്നിൽവെച്ചാണ് ജീവനക്കാരെ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് പോളിനെ ലോക്കപ്പിലിടുകയും ചെയ്തു. സംഭവങ്ങളുടെ തെളിവ് തേടിയാണ് ഔസേപ്പും മകനും ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്.ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടയാൾ കേസ് ദുർബലപ്പെടുത്താൻ അഞ്ചുലക്ഷം രൂപ ഹോട്ടൽ ഉടമയിൽ നിന്ന് വാങ്ങിക്കുകയും ചെയ്തു. ഹോട്ടൽ പൂട്ടിക്കുമെന്ന എസ്.ഐ.യുടെ ഭീഷണി ഭയന്നായിരുന്നു ഇത്. അഞ്ചുലക്ഷത്തിൽ മൂന്നു ലക്ഷം പോലീസുകാർക്കുള്ളതാണെന്നാണ് പണം വാങ്ങിയയാൾ പറഞ്ഞതെന്നും ഔസേപ്പ് പരാതിയിൽ പറയുന്നു. പരാതിക്കാരൻ പണം ആവശ്യപ്പെട്ടെന്ന് എസ്.ഐ.യോട് പറഞ്ഞപ്പോൾ പണം നൽകിയില്ലെങ്കിൽ ജയിലിൽ പോകും എന്നായിരുന്നു പ്രതികരണമെന്നും പരാതിയിൽ പറയുന്നു.

പ്രദേശിക വാർത്തകൾ whats appൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!