
അതി ദരിദ്ര കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
ദേശമംഗലം ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് നിർവഹിച്ചു.പഞ്ചായത്ത് പരിധിയിലെ 39 കുടുംബങ്ങൾക്കാണ് അതിദരിദ്ര കാർഡുകൾ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന സർക്കാരിന്റെ പ്രഥമ പരിഗണനയാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഓരോ കുടുംബത്തിന്റെയും അതിദരിദ്ര നിർമ്മാജനത്തിനായുള്ള പ്രത്യേകം പദ്ധതികൾ തയ്യാറാക്കി വരികയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, ആവശ്യമായ രേഖകൾ ലഭ്യമാക്കിയും, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പിൽ കാളി,കിഴക്കേ വളപ്പിൽ ദാരികൻ, കരുവാൻ പുരക്കൽ വേണുഗോപാലൻ, എന്നിവർക്ക് അതിദരിദ്ര കാർഡ് കൈമാറ്റത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വീടുകളിൽ എത്തി കാർഡുകൾ കൈമാറി.
പരിപാടിയിൽ ദേശമംഗലം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മനോജ്, എ ഡി എസ് അംഗം സുജമോൾ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ സുധീഷ്, വാർഡ് മെമ്പർ മോനിഷ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

