
ദേശീയപാതയിൽ വൻ വിള്ളൽ
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുംപാറയിൽ വീണ്ടും വൻ വിള്ളൽ രൂപപ്പെട്ടു. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ദിശയിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഈ വിള്ളലിനു കാരണമാകുന്നത്. ഓരോ തവണ വിള്ളൽ ഉണ്ടാവുമ്പോഴും
ടാർ മിശ്രിതം ഉപയോഗിച്ച് വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് പാറപ്പൊടിയിട്ട് അടയ്ക്കുകയല്ലാതെ മറ്റൊന്നും തന്നെ ചെയ്യുന്നില്ല.
കോൺഗ്രീറ്റ് വാൾ പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva


