
വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു.
വിലങ്ങന്നൂർ സെൻറ് ആന്റൺ വിദ്യാപീഠത്തിൽ മെറിറ്റ് ഡേ ആഘോഷിച്ചു. 2022-23 അധ്യയന വർഷത്തിലെ സി .ബി .എസ് .ഇ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് മെറിറ്റോറം – 2023 സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ജെന്നി ജയിംസ് പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു. ബിബിൻ .പി .നായർ എസ് എച്ച് ഓ, പീച്ചി പോലീസ് സ്റ്റേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ ബിബിൻ .പി .നായർ അഭിനന്ദനാർഹമായ നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. സിസ്റ്റർ .പ്രിയ ലോക്കൽ മാനേജർ, സിസ്റ്റർ റോസ് വെർജീനിയ കെജി പ്രിൻസിപ്പൾ, രാജൻ പി ടി എ എക്സിക്യൂട്ടീവ് അംഗം , രാജി. എം. കെ. എം പി ടി എ പ്രസിഡൻറ് സുജാത ടീച്ചർ കുമാരി അനാമിക പുരുഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപക പ്രതിനിധി വിനി വർഗീസ് നന്ദി പറഞ്ഞു. ജയേഷ് പി ർ ഓ പീച്ചി പോലീസ് സ്റ്റേഷൻ ,മാനേജ്മെൻറ്, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

