January 31, 2026

ഡോ.രാജു നാരായണ സ്വാമി കൊരട്ടി പഞ്ചായത്ത് സന്ദർശിച്ചു

Share this News

ഡോ.രാജു നാരായണ സ്വാമി കൊരട്ടി പഞ്ചായത്ത് സന്ദർശിച്ചു

സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറിയും തൃശ്ശൂർ ജില്ലാ മുൻ കലക്ടറുമായ ഡോ. രാജു നാരായണ സ്വാമി കൊരട്ടി പഞ്ചായത്ത് സന്ദർശിച്ചു. കൊരട്ടി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും ഹരിതകർമ്മ സേന പ്രവർത്തനങ്ങളും ചോദിച്ച് അറിഞ്ഞ് ജീവനക്കാരും ജനപ്രതിനിധികളുമായി സംവദിച്ചു.
ജനാധിപത്യ സംവിധാനത്തിന്റെ പ്രധാന ഘടകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രാഷ്ട്രീയ വേർതിരിവില്ലാതെ ജനപ്രതിനിധികൾ പ്രവർത്തിച്ചാൽ മാത്രമേ കേരളത്തിൽ പുത്തൻ വികസന മാതൃകകൾ പഞ്ചായത്ത് തലങ്ങളിൽ സൃഷ്ടിക്കാൻ കഴിയുവെന്ന് ഡോ.രാജു നാരായണ സ്വാമി പറഞ്ഞു. കൊരട്ടിയുടെ നേട്ടങ്ങൾക്ക് കാരണം ഒറ്റക്കെട്ടായ പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു അദ്ധ്യഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ.കെ ആർ സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് പയപ്പിള്ളി, പി ജി സത്യപാലൻ, പഞ്ചായത്ത് സെക്രട്ടറി കെ വി ജ്യോതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

error: Content is protected !!