
പട്ടിക്കാട് വടക്കും പാടം ദേശത്തെ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് റോയ് തോമസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡും പഠനോപകരണ വിതരണവും നടത്തി
പട്ടിക്കാട് വടക്കുംപാടം ദേശത്തെ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അന്തരിച്ച മുൻ കോൺഗ്രസ്സ് നേതാവ് റോയ് തോമസ് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡും പഠനോപകരണ കിറ്റ് വിതരണവും സംഘടിപ്പിച്ചു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് മിനി ടീച്ചർ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ കാലങ്ങളിൽ വിദ്യാഭ്യാസ കാലഘട്ടം തുടങ്ങുന്നതിന് മുന്നേ തന്നെ വിദ്യാർത്ഥികൾക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് റോയ് തോമസ് എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് കെ സി അഭിലാഷ് അനുസ്മരിച്ചു.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി വി ജോസ്, എ സി മത്തായി, റീന മേരി ജോൺ,റെജി പാണംകുടി, കെ എം പൗലോസ്, രാജേഷ് കുളങ്ങര, ബ്ലെസ്സൺ വർഗീസ്, വി ബി ചന്ദ്രൻ, തിമോത്തി സി പാർലിക്കാടൻ,ബാബു പി പി തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

