January 31, 2026

പാണഞ്ചേരി പഞ്ചായത്ത് ഷോപ്പിംങ്ങ് കോംപ്ലക്സിൽ ലൈസൻസ് ഇല്ലാതെ അടച്ചിട്ടിരിക്കുന്ന റൂമുകൾ ലേലം ചെയ്യണം – അനീഷ് മേക്കര

Share this News
പാണഞ്ചേരി പഞ്ചായത്ത് ഷോപ്പിംങ്ങ് കോംപ്ലക്സിൽ ലൈസൻസ് ഇല്ലാതെ അടച്ചിട്ടിരിക്കുന്ന റൂമുകൾ ലേലം ചെയ്യണം – അനീഷ് മേക്കര

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ ഷോപ്പിംഗ് കോംപ്ലക്സിൽ ലൈസൻസ് ഇല്ലാതെ അടച്ചിട്ടിരിക്കുന്ന റൂമുകൾ ലേലം ചെയ്യണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അനീഷ് ആവശ്യപ്പെട്ടു. പട്ടിക്കാട് സെൻ്ററിൽ 3/972 നമ്പർ കെട്ടിടം പൂട്ടി കിടക്കുകയാണെന്നും ടി കെട്ടിടത്തിന് ലൈസൻസ് ഇല്ല എന്ന് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയതായും ഭരണസമിതി യോഗത്തിൽ പഞ്ചായത്തംഗം ചൂണ്ടി കാട്ടി. ഈ വിഷയത്തിൽ അടിയന്തിര നടപടി കൈകൊള്ളാൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി അനീഷ് അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!