July 27, 2024

“ഒരു ദിനം ഹരിതകർമ്മ സേനയോടൊപ്പം” ക്യാമ്പയിൻ സംഘടിപ്പിച്ചു.

Share this News

തൃശൂർ ജില്ലാ ശുചിത്വമിഷൻ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ “ഒരു ദിനം ഹരിതകർമ്മ സേനയോടൊപ്പം” എന്ന ക്യാമ്പയിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലായി ബോധവൽക്കരണം സംഘടിപ്പിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ മെയ് 13 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ എരുമപ്പെട്ടി സെൻട്രലിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ എസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമന സുഗുതൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ഷീജ സുരേഷ്, മെമ്പർമാരായ ജോസ് എം കെ, സുധീഷ് പറമ്പിൽ, റീന വർഗീസ്,
വി ഇ ഒ ജസ്റ്റിൻ സെബാസ്റ്റ്യൻ, ശുചിത്വമിഷൻ ആർ പി സുഗതൻ, കുടുംബശ്രീ എ ഡി സി സംഘങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ബാലസഭ കുട്ടികൾ, വ്യാപാരി സംഘടനകൾ, യുവജനങ്ങൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ വിശദമായി വായിക്കുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/https://chat.whatsapp.com/ESMjOOQAKSVA0ipJ0asd6P

error: Content is protected !!