
തിരുവനന്തപുരം മൃഗശാലയിലെ പുതിയ സിംഹങ്ങൾ; ഇനി കാഴ്ചക്കാർക്ക് സ്വന്തം
തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികളായെത്തിയ രണ്ട് സിംഹങ്ങളെ പേര് ചൊല്ലി വിളിച്ച് തുറന്നു വിട്ടു. അഞ്ച് വയസ്സുള്ള ആൺസിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിന് നൈല എന്നും പേര് നൽകി.
തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്. തിരുവനന്തപുരത്തെത്തിക്കാനായി മൂന്ന് മാസക്കാലം ക്വാറന്റൈൻ പൂർത്തിയാക്കി എത്തിച്ച ലിയോയുടെയും നൈലയുടെയും ആരോഗ്യനില തൃപ്തികരമാണ്. മൃഗശാലയിൽ 20 ദിവസം കൂടി ക്വാറന്റൈൻ കാലം പൂർത്തീകരിക്കാനുണ്ട്. അടുത്തടുത്ത,തുറസ്സായ രണ്ട് ഇടങ്ങളിൽ കഴിയുന്ന സിംഹങ്ങൾ കുട്ടികളുൾപ്പെടെയുള്ള കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായിരിക്കും.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/GuzTfMrXdFT0mWyinOhGva

