
തെരുവിൽ അലഞ്ഞു നടന്ന മാനസിക വെല്ലുവിളി നേരിടുന്ന ചെറുപ്പക്കാരനെ പിതാവിന് കൈമാറി പഞ്ചായത്തംഗം ഷൈജു കുരിയനും സുഹൃത്തുക്കളും
മാനസിക വെല്ലുവിളി മൂലം വീട് വിട്ടിറങ്ങിയ ചെറുപ്പക്കാരനെ തിരികെ പിതാവിന്റെ കൈയ്യിൽ ഏൽപ്പിച്ച് നൽകി ഷൈജു കുരിയനും സുഹൃത്തുക്കളും.
ഗോപാലപുരം എം.ഉസ്മാന്റെ മകൻ ഫൈസൽ ബാബുവിന് (38)
രണ്ടാഴ്ചയായി മാനസിക വെല്ലുവിളി തുടങ്ങിയിട്ട്.
കോട്ടക്കൽ ആര്യവൈദ്യശാലയിലെ ചികിത്സക്ക്
ശേഷം ഗോപാലപുരത്തുള്ള പുറംമ്പോക്കിലുള്ള വീട്ടിൽ വിശ്രമിക്കുകയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.പീച്ചിയിലെ കടയിൽ കല്ല് വലിച്ചെറിയുകയും, വിലങ്ങന്നൂരെത്തി വൃത്തിഹീനമായി അലഞ്ഞ് നടക്കുകയുമായിരുന്ന ഫൈസൽ ബാബുവെന്ന ചെറുപ്പക്കാരനെ വിലങ്ങന്നൂർ മനക്കപ്പാടം സ്വദേശിയും ഡ്രൈവറുമായ കണ്ണൻ എന്ന ജിനേഷ് കാണുകയും ഗോപാലപുരത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന പരിജയമുള്ളയാളാണ് ഫൈസൽ ബാബു എന്ന് മനസ്സിലാവുകയും തുടർന്ന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനുമായി സംസാരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇദ്ദേഹത്തെ പിതാവിന്റെ അടുക്കലേക്ക് എത്തിക്കാനായത്. തുടർന്ന് ഇദ്ദേഹത്തിന്റെ പിതാവുമായി ബന്ധപ്പെട്ട് തിരികെയെത്തിക്കാനുള്ള ശ്രമത്തിനിടയിൽ
ഫൈസൽ ബാബുവിനെ കാണാതാവുകയും ബസ്സിൽ കയറി പോയതായും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മെമ്പറും കൂട്ടരും ബസ്സ് ജീവനക്കാരെ ബന്ധപ്പെടുകയും ആംബുലൻസുമായി ചെന്ന് മണ്ണൂത്തിയിൽ വെച്ച് ബസ്സിൽ നിന്നിറക്കി ആലത്തൂരെത്തിച്ച് പിതാവിന് കൈമാറുകയായിരുന്നു.
പുറംമ്പോക്കിൽ ഷെഡ്ഡ് കെട്ടി താമസ്സിക്കുകയാണ് ഫൈസൽ ബാബുവിനോടൊപ്പം പിതാവ് ഓട്ടോ ഡ്രൈവറായ ഉസ്മാനും . തുടർന്ന് ഫൈസൽ ബാബുവിന് എന്ത് സഹായം വേണമെങ്കിലും ഞങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് മെമ്പറും കൂട്ടരും മടങ്ങിയത്.
ഷൈജു കുരിയനോടൊപ്പം, കണ്ണൻ പൂരുരുട്ടാതി, പ്രിൻസ് ചൂരപ്പാടി, ഷാജി , ആംബുലൻസ് ഡ്രൈവർമാരായ റിജോ, ജിബിൻ തുടങ്ങിയവരും ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI


