കുതിരാൻ ഇരട്ട തുരങ്കത്തിനോടുള്ള ഹൈവേ അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് ഭാരതീയ ജനത പാർട്ടി പീച്ചി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
https://www.facebook.com/102662244565116/posts/534033354761334/
തുരങ്കത്തിനോട് അനുബന്ധിച്ച ദുരന്ത നിവാരണ സമയത്ത് ഉണ്ടായിരിക്കേണ്ട ആവശ്യ സർവിസുകൾ ആയ ആംബുലൻസ് ക്രെയിൻ സർവീസ്,കണ്ട്രോൾ റൂം എന്നിവ പണിമുടക്കിയിട്ട് ദിവസങ്ങളായി .തുരങ്കം ഉദ്ഘാടനം ചെയ്യുമ്പോൾ അവശ്യ സർവീസിനായി ആംബുലൻസ് ആണ് തീരുമാനിച്ചിരുന്നത് ..എന്നാൽ ഇപ്പോൾ ആംബുലൻസ് സർവീസ് മുഴുവനായി നിർത്തി വച്ചിരിക്കുന്ന അവസ്ഥായാണ് ഉള്ളത് ..
ഇത്തരം അനാസ്ഥകൾ ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഒരുപാട് മനുഷ്യ ജീവനുകൾക്കു വില പറയാൻ കാരണമാകുന്നു ..ഇക്കാര്യങ്ങൾ ചൂണ്ടി കാട്ടി തുരങ്കമുൾപ്പെടുന്ന പാണഞ്ചേരി പഞ്ചായത്ത് അധികൃതർ വ്യക്‌തമായ നിർദേശം കൊടുക്കണമെന്ന് ബിജെപി പീച്ചി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി കുതിരാനിൽ ആവശ്യപെട്ടു .. ..ബിജെപി കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് നാടുവിലവളപ്പിൽ ,ബിജെപി പീച്ചി മണ്ഡലം സെക്രട്ടറി സുബീഷ്.വി .സ് ,പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻ ദാസ് ,പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിതിൻ ,ചാത്തൻകുളം ബൂത്ത് പ്രസിഡന്റ് സുജിത്ത് എന്നിവർ ധർണയിൽ പങ്കെടുത്തു ..
പ്രാദേശിക വാർത്തകൾക്ക് താഴെ Link click ചെയ്യുക