
SNBHS കണിമംഗലം വിജയോത്സവവും രാമാനന്ദസ്വാമി അനുസ്മരണവും ജൂൺ 9 ന്
മഠത്തിന്റെ പോഷക സംഘടനയായ ജിഡിപിഎസ്, എല്ലാ ജില്ലകളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുവാനും 2022- 23 വർഷാവസാന പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുവാനും ജില്ലയിലെ മാതൃകാ അധ്യാപകരെ കണ്ടെത്തി അവരെ ആദരിക്കുവാനും ഉള്ള നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ബ്രഹ്മശ്രീ രാമാനന്ദ സ്വാമികളുടെ 66 മത് സമാധി ദിനാചരണവും, തുടർച്ചയായി പതിനൊന്നാം വർഷവും എസ്എസ്എൽസിക്ക് 100% വിജയം കരസ്ഥമാക്കിയതിന്റെ വിജയോത്സവവും 2023 ജൂൺ 9 ന് നടത്തുന്നു
വിജയോത്സവം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിക്കും. അതോടൊപ്പം എസ്.എൻ.ബി.പി. യോഗം പ്രസിഡണ്ട് കെ.വി. സദാനന്ദൻ കേരള സംഗീത നാടക അക്കാദമി itfok 2023 മീഡിയ പുരസ്കാരം നേടിയ സ്കൂൾ വികസന സമിതി ആക്ടിംഗ് ചെയർമാൻ എൻ.കെ. കണ്ണനെ ആദരിക്കും. ഗുരുദേവ ധർമ്മ പ്രചരണ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

