
വിലങ്ങന്നൂർ സെന്റ് ആൻറൺ വിദ്യാപീഠത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാ പീഠത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജെന്നി ജെയിംസ് പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി എത്തിയ ഡോക്ടർ സിൽജോ ജോസഫ് (ഡിപ്പാർട്ട്മെൻറ് ഓഫ് ബോട്ടണി KFRI) വിദ്യാർത്ഥികൾക്ക് ബാംബൂ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണം, ബാംബൂ തൈകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ഡോക്ടർ സിൽജോ ജോസഫ് സംസാരിച്ചു. പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയോടണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാനേജർ സിസ്റ്റർ പ്രിയ സംസാരിച്ചു. എം .പി .ടി .എ പ്രസിഡന്റ് എം . കെ . രാജി ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും മറ്റു പരിപാടികളും ദിനാചരണത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു. ഇതോടനുബന്ധിച്ച് വിദ്യാലയ പരിസരത്ത് ബാംബൂ തൈ നട്ടു. അധ്യാപിക പ്രതിനിധി ലിഷ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

