പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ ടെന്റർ നടപടിയിൽ വൻ ക്രമക്കേട് നടന്നുവെന്നാരോപിച്ച് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പരാതി നൽകി..
11 ലക്ഷം രൂപയാണ് ഇത്തവണത്തെ കുടിവെള്ള വിതരണത്തിന് നീക്കി വച്ചിട്ടുള്ളത്.ഇടെന്റർ ഒഴിവാക്കിയാണ് ടെന്റർ നടത്തിയത്. ഇത് അഴിമതി നടത്താനാണെന്ന് ഷൈജു കുരിയൻ ആരോപിച്ചു. ക്വട്ടേഷനിൽ 5 പേർ പങ്കെടുത്തിരുന്നു. ടെന്റർ പൊട്ടിച്ചപ്പോൾ ഒരു ലിറ്റർ വെള്ളത്തിന് 18 പൈസക്ക് ക്വട്ടേഷൻ നൽകിയ വ്യക്തി ക്വട്ടേഷനിൽ നിന്ന് പിന്മാറുകയും, തൊട്ടടുത്ത തുകയായ ലിറ്ററിന് 24 പൈസ വീതം രണ്ട് പേരുടെ ക്വട്ടേഷൻ വരുകയുമുണ്ടായി. രണ്ട് പേർ തുല്യമായി വന്നാൽ നെഗോസിയേഷൻ നടത്തിയാണ് ടെന്റർ ഉറപ്പിക്കേണ്ടത്. ഇതിന് പകരം നെഗോസിയേഷൻ നടത്താതെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി ഒരാളെ പരിഗണിക്കുകയാണ് ചെയ്തത് . പഞ്ചായത്തിന്റെ ക്രമവിരുദ്ധമായ ഈ പ്രവർത്തനത്തിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പഞ്ചായത്തിന് നഷ്ടമാവുന്നതെന്നും, നിരവധി വർഷങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന കുടിവെള്ള അഴിമതിക്ക് വീണ്ടും അവസരം കൊടുത്തിരിക്കുകയാണെന്നും ഷൈജു കുരിയൻ പരാതിയിൽ പറഞ്ഞു.
വാർത്തകൾ വിശദമായി വായിക്കുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക