
DYFI മൈലാട്ടുംപാറ യൂണിറ്റ് സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുപ്പും നടത്തി
ഡിവൈഎഫ്ഐ മൈലാട്ടുംപാറ യൂണിറ്റ് സമ്മേളനം നടത്തി. DYFI മണ്ണുത്തി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനീസ് അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഹുൽ അരമനയിൽ സ്വാഗതം പറഞ്ഞ സമ്മേളനത്തിന് ക്ലിൻസ് പി വർഗ്ഗീസ് അധ്യക്ഷൻ ആയി
DYFI പീച്ചി മേഖല സെക്രട്ടറി മോബി കുര്യക്കോസ്, മേഖല ട്രഷർ അഭിജിത് പി.എ. വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി ക്ലിൻസ് പി വർഗീസ്, പ്രസിഡന്റായി ഗോപിക അനിൽകുമാർ
ജോയിന്റ് സെക്രട്ടറിയായി ദീപു കെ.ആർ ,വൈസ് പ്രസിഡന്റായി നിക്സൺ കല്ലിങ്ങൽ എന്നിവരെ സമ്മേളനത്തിൽ തെഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

