
മണ്ണുത്തി ഏരിയായിലെ സ്കൂളുകളിൽ നവാഗതർക്ക് സ്വാഗതവുമായി പ്രവേശനനോത്സവം നടത്തി
നടത്തറ പഞ്ചായത്തുതല പ്രവേശനോത്സവം മൂർക്കനിക്കര യു പി സ്കൂളിൽ വെച്ച് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി.
പീച്ചി സ്കൂളിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അദ്ധ്യക്ഷയായി.
കട്ടിലപുവ്വം സ്കൂളിൽ മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ അദ്ധ്യക്ഷനായി. പട്ടിക്കാട് സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം കെ വി സജു ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ജയ്സൻ സാമുവൽ അദ്ധ്യക്ഷനായി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

